കൊല്ലം : കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ അന്നദാനം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഖിലകേരള തന്ത്രി മണ്ഡലം കൊല്ലം ജില്ലാ സമ്മേളനം ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു. അഖില കേരള തന്ത്രിമണ്ഡലം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. നീലമന വി.ആർ. നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹോരക്കാട് ജി. കേശവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. നാരായണൻ നമ്പൂതിരി റിപ്പോർട്ടും എസ്.ആർ. ജയകൃഷ്ണൻ നമ്പൂതിരി കണക്കും അവതരിപ്പിച്ചു. സി.ആർ.ഒ. വാമനൻ നമ്പൂതിരി, ഡോ. ശങ്കരനാരായണശർമ്മ, ശങ്കരര് ഭദ്രദാസര്, കൃഷ്ണകുമാർ നമ്പൂതിരി, സുഭാഷ് നമ്പൂതിരി, സുരേഷ് പോറ്റി, ഈശ്വരൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. സനാതനധർമ്മ പ്രചാരകൻ കുടവട്ടൂർ വാമനൻ നമ്പൂതിരി, തന്ത്രിമണ്ഡല വിദ്യാപീഠം പരീക്ഷാ വിജയികൾ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. പൂതക്കുളം സന്തോഷ് നമ്പൂതിരി നന്ദി പറഞ്ഞു.