ചവറ : ചവറ സബ് ജില്ലയിലെ സ്കൂളുകളിലെ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങളും വിലയിരുത്താൻ ഉദ്യോഗസ്ഥർ എത്തി. ശിശുസൗഹൃദ അന്തരീക്ഷത്തിൽ ക്ലാസ് മുറികൾ മനോഹരമാക്കുക, എല്ലായിടത്തും അണുനശീകരണം നടത്തുക കൊവിഡ് പെരുമാറ്റ രീതികൾ ഓർമ്മിക്കാൻ പോസ്‌റ്റർ, സ്‌റ്റിക്കർ, സൂചനാ ബോർഡുകൾ എന്നിവ സ്ഥാപിക്കുക, സാനിറ്റൈസർ, സോപ്പ്, മാസ്ക് എന്നിവയും സ്കൂളിൽ ഉറപ്പാക്കണമെന്നും സ്കൂളിൽ എത്തിയ ഉദ്യോഗസ്‌ഥർ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി. ഫിറ്റ്നസ്, ഭൗതിക സാഹചര്യങ്ങളും ഉദ്യോഗസ്‌ഥർ വിലയിരുത്തി.ഡി .ഡി.ഡി .ഇ .ഒ, എ. ഇ. ഒ, ബി .ആർ. സി, ഡയറ്റ് എന്നിവിടങ്ങളിളെ ഓഫീസർമാർ, ഉദ്യോഗസ്‌ഥർ സംയുക്തമായിട്ടാണ് വിവിധ സ്കൂളിൽ എത്തി വിലയിരുത്തൽ നടത്തിയത്. ഇന്നും ഉദ്യോഗസ്‌ഥരുടെ വിലയിരുത്തൽ നടക്കും.