മൺറോത്തുരുത്ത്: മണക്കടവ് എസ് വളവ് ഗ്രൗണ്ടിൽ യുവ മൺറോയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന അന്തർജില്ലാ സെവൻസ് ഫുട്ബാൾ മത്സരത്തിൽ ലാൻസ് നായിക്ക് സുധീഷ് മെമ്മോറിയൽ ട്രോഫി യുവ മൺറോയുടെ ടീമിനു തന്നെ ലഭിച്ചു. ഇരുപതോളം ടീമുകളാണ് മത്സരിച്ചത്. കൊല്ലം ഫോബിൻസ് എഫ്.സിക്കാണ് രണ്ടാം സ്ഥാനം. ശാന്തിനി മെമ്മോറിയൽ ട്രോഫി, ബ്രഹ്മാനന്ദൻ മെമ്മോറിയൽ ട്രോഫി, കല്ലുവിള അനിരുദ്ധൻ മെമ്മോറിയൽ ട്രോഫി എന്നിവയും ക്യാഷ് അവാർഡും വിജയികൾക്ക് നൽകി. സമ്മാനദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, വൈസ് പ്രസിഡന്റ് ആർ. അനീറ്റ എന്നിവർ നിർവഹിച്ചു.