കുളത്തൂപ്പുഴ : കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബി .എം .എസ് കെ .എസ്. ടി .എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. കെ. എസ്. ആർ .ടി .സിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കുക ,പെട്രോളിയം ഉത്പ്പന്നങ്ങളെ ജി. എസ്. ടിയിൽ ഉൾപ്പെടുത്തുക, ആശ്രിത നിയമനം പുനഃസ്ഥാപിക്കുക, മുഴുവൻ സർവീസുകളും ആരംഭിച്ച് യാത്രാക്ലേശം പരിഹരിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ അഞ്ചിന് കെ .എസ് .ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ നടത്തുന്ന24 മണിക്കൂർ പണിമുടക്കിന്റെ മുന്നോടിയായിട്ടാണ് പ്രകടനം നടത്തിയത്. കെ. എസ് .ടി .എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജി .എസ് .ഗിരീഷ് യൂണിറ്റ് പ്രസിഡന്റ് സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.