കരുനാഗപ്പള്ളി: കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എ.ഇ.ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഐ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ ആദ്ധ്യക്ഷനായി. കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി, ആർ.രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, എം.അൻസാർ, ബിന്ദു ജയൻ, എൽ.കെ.ശ്രീദേവി, ചിറ്റൂമൂല നാസർ, കബീർ.എം.തീപ്പുര, മുനമ്പത്ത് വഹാബ്, കെ.രാജശേഖരൻ, ടി. തങ്കച്ചൻ, ഷിബു. എസ്. തൊടിയൂർ, കെ. എസ്. പുരം സുധീർ, സെവന്തികുമാരി എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നീളികുളം സദാനന്ദൻ സ്വാഗതവും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.സുഭാഷ് ബോസ് നന്ദിയും പറഞ്ഞു.