കൊല്ലം: ശക്തികുളങ്ങര കപ്പിത്താൻസ് ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന, ഉളിയക്കോവിൽ കണ്ണമത്ത് കിഴക്കതിൽ പരേതരായ ശിവദാസന്റെയും തങ്കമ്മയുടെയും മകൻ കുരീപ്പുഴ നാരായണ മംഗലത്തിൽ സതീശൻ (48) മരണമടഞ്ഞു. കഴിഞ്ഞ 4നുണ്ടായ അപകടത്തെത്തുടർന്ന് മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഷീജാകുമാരി. മക്കൾ: അഭിദേവ്, അശ്വദേവ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.