കൊല്ലം: പൊതു സ്ഥലംമാറ്റങ്ങൾ ഓൺലൈനിലൂടെ മാത്രമേ പാടുള്ളൂവെന്ന സർക്കാർ തീരുമാനം നിലനിൽക്കേ ജില്ലയിൽ സ്വന്തക്കാർക്ക് ഒരു മാനദണ്ഡവുമില്ലാതെ സ്ഥലംമാറ്റം നൽകിയ തീരുമാനം പിൻവലിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജെ. സുനിൽ ജോസ് അദ്ധ്യക്ഷത വഹിച്ചു. മധു പുതുമന, സലിലകുമാരി, സി. അനിൽ ബാബു, എ.എസ്. അജിലാൽ, ഹസൻ പെരുങ്കുഴി, ബി. അനിൽകുമാർ, ജെ. സരോജാക്ഷൻ, എസ്. ഉല്ലാസ്, ബിനു കോട്ടാത്തല, എൻ. ബാബു, എച്ച്. നിസാം, പുത്തൻ മഠത്തിൽ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.