അഞ്ചൽ: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച നാൽവർ സംഘത്തെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ് തു. പാളയംകുന്ന് പുത്തൻവിള വീട്ടിൽ റെജിൻ (31) ആണ് വെട്ടേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനച്ചവിള സ്വദേശികളായ ചെറുകര പുത്തൻവീട്ടിൽ ആൽഡ്രിൻതമ്പാൻ (36), ചിഞ്ചു ഭവനിൽ ബാബുക്കുട്ടൻ (32), റനീഷ് മൻസിലിൽ റനീഷ് ഹമീദ്, (27), കോട്ടുക്കൽ ശ്രീനിലയത്തിൽ ശ്രീദർശ് (38) എന്നിവരാണ് അറസ്റ്റിലായത്. .ചൊവ്വാഴ്ച രാത്രി 11 മണിയോടെ പനച്ചവിള പുത്താറ്റ് ഭാഗത്താണ് സംഭവം.

ആൾഡ്രിൻ തമ്പാനും റെജിനും തമ്മിലുള്ള മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു .
ആൽഡ്രിൻതമ്പാന്റെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് മിക്സ്ചർ വാഹനത്തിന്റെ മുൻ
ഡ്രൈവറായിരുന്നു റിജിൻ. ജോലി കഴിഞ്ഞ് വീട്ടിലേക്കുപോകവേ പുത്താറ്റ് ഭാഗത്തു വച്ച് കാറിലെത്തിയ സംഘം റെജിനെ വെട്ടുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി തങ്ങളെ റിജിനും കൂട്ടരും ചേർന്ന് മർദ്ദിച്ചുവെന്ന് പരാതി നൽകി. പൊലീസ് വിവരങ്ങൾ ശേഖരിക്കവേ വെട്ടേറ്റ റിജിനേയും കൊണ്ട് ഏതാനും പേർ സ്റ്റേഷനിലെത്തി. വിവരമറിഞ്ഞെത്തിയ എസ്.എച്ച്.ഒ കെ. ജി ഗോപകുമാർ, എസ്.ഐ ജ്യോതിഷ്കുമാർ എന്നിവർക്ക്
യാഥാർത്ഥ്യം ബോധ്യപ്പെട്ടതിനെത്തുടർന്ന് നാല് പേരേയും ഉടൻ തന്നെ അറസ്റ്റ് ചെയ്തു.
പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.