sndp-
എസ്.എൻ.ഡി.പി യോഗം മൈലാപ്പൂര് 3045-ാം നമ്പർ ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകുന്നതിന്റെ ഉദ്ഘാടനം കൊല്ലം യൂണിയൻ മേഖലാ കൺവീനർ എം. സജീവ് നിർവഹിക്കുന്നു

ഉമയനല്ലൂർ : എസ്.എൻ.ഡി.പി യോഗം മൈലാപ്പൂര് 3045-ാം നമ്പർ ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും ക്യാഷ് അവാർഡും നൽകി. കൊല്ലം യൂണിയൻ മേഖലാ കൺവീനർ എം. സജീവ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ശശാങ്കൻ സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർ സി. സാജൻ, വനിതാ സംഘം മേഖലാ കൺവീനർ എസ്. ഷീന, വൈസ് പ്രസിഡന്റ് എസ്. മോഹനൻ, ശാഖാ കമ്മിറ്റി അംഗം ആർ. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.