കരുനാഗപ്പള്ളി: തുറയിൽകുന്ന് കയർ വ്യവസായ സഹകരണ സംഘത്തിൽ 20 ദിവസമായി തൊഴിലാളികൾ നടത്തി വന്നിരുന്ന സമരം ഒത്തുതീർപ്പായി. തൊഴിലാളികളുടെ മുഴുവൻ ആവശ്യങ്ങളും ഭരണ സമിതി അംഗീകരിച്ചതായി കയർ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ദേവരാജൻ, യു.ഡി.എഫ് നേതാക്കളായ മുനമ്പത്ത് ഗഫൂർ, തേവറ നൗഷാദ്, പി.രാജു, സോളമൻ എന്നിവർ അറിയിച്ചു.