കരുനാഗപ്പള്ളി : ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിൽ സേവന സ്പർശം മെഗാ ഫയൽ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിക്കുന്നു.ഇന്ന് വൈകിട്ട് 5 മണിക്ക് നഗരസഭാ അങ്കണത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിക്കും. ചടങ്ങിൽ സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ സെക്രട്ടറി എ.ഫൈസൽ റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭാ വൈസ് ചെയർമാൻ സുനിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരയ എം.ശോഭന, പടിപ്പുര ലത്തീഫ്, ഇന്ദുലേഖ, ഡോ.പി.മീന, എൽ.ശ്രീലത തുടങ്ങിയവർ പ്രസംഗിക്കും. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു സ്വാഗതവും സുപ്രണ്ട് മനോജ് കുമാർ നന്ദിയും പറയും.