കരുനാഗപ്പള്ളി: ഭാരത കേസരി കൾച്ചറൽ ട്രസ്റ്റ് കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ ഷീജാകുമാരിക്ക് നിർമ്മിച്ച് നൽകിയ പുതിയ വീടിന്റെ താക്കോൽദാനം ഇന്ന് വൈകിട്ട് 5.30 ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. കരുനാഗപ്പള്ളി വിജയ റസ്റ്റോറന്റിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മാനേജിംഗ് ട്രസ്റ്റി എ.ആർ.ജി ഉണ്ണിത്താൻ സ്വാഗതം പറയും. ട്രസ്റ്റ് ചെയർമാൻ എസ്.എസ്.നായർ മുഖ്യ പ്രഭാഷണം നടത്തും.