photo
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്. എം.പ്ലോയിസ് യൂണിയൻ എന്നീ ഗ്രൂപ്പ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജീവനക്കാർ കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്. എം.പ്ലോയിസ് യൂണിയൻ എന്നീ ഗ്രൂപ്പ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജീവനക്കാർ കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി സെക്രട്ടറി ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് പി.എസ്.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ലാലു മുഖ്യ പ്രഭാഷണം നടത്തി. പി.മധു, ലിജു പാവുമ്പ, മധുസൂദനൻപിള്ള, അയ്യപ്പൻപിള്ള, ജയകൃഷ്ണൻ, അഭിലാഷ്, രതീഷ്, റിഞ്ചുകൃഷ്ണ, സോമനാഥ് കുടമാളൂർ, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.ജീവനക്കാരുടെ ശമ്പള പരിഷ്കരണം, പ്രമോഷൻ തസ്തിക മറ്റ് ആനൂകൂല്യങ്ങൾ എന്നിവ പുന:സ്ഥാപിക്കുക, അടിയന്തര സഹായമായി സർക്കാർ 300 കോടി രൂപ അനുവദിക്കുക, ദേവസ്വം ബോർഡിന്റെ സ്വയംഭരണ അവകാശം നിലനിറുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.