v

കൊല്ലം: എസ്.എൻ.ഡി.പി. യോഗത്തിന്റെ നേതൃത്വത്തിൽ ഈഴവസമുദായത്തിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കി സ്കോളർഷിപ്പ് നൽകുന്ന രണ്ടാംഘട്ട പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സിവിൽ സർവീസ് പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കോളർഷിപ്പ് പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും തെരഞ്ഞെടുക്കുന്നവരെ നാല്‌ വിഭാഗങ്ങളായി തിരിച്ച് സ്കോളർഷിപ്പും സൗകര്യങ്ങളും നൽകും. സ്‌കോളർഷിപ്പ് പരീക്ഷ 24ന് ഉച്ചയ്ക്ക് 12 മുതൽ 1 വരെ കൊല്ലത്ത് നടത്തും. അടിസ്ഥാന യോഗ്യത: ബിരുദം.

https://forms.gle/k6qNiegb7pTroRgv6 എന്ന ലിങ്കിൽ 22ന് അപേക്ഷ നൽകണം. വിദ്യാർത്ഥികളുടെ യോഗ്യതയും സാമ്പത്തികശേഷിയും യൂണിയൻ ഭാരവാഹികൾ വിലയിരുത്തും.

ഫോൺ: 94460 40661 (പി.വി രജിമോൻ, കോ- ഓർഡിനേറ്റർ)