v

കൊല്ലം: ജില്ലയിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ഉജ്ജ്വലം പദ്ധതിയുടെ ഭാഗമായുള്ള പഠനസഹായി വിതരണം ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയൽ വിതരണോദ്ഘാടനം നിർവഹിക്കും. സയൻസ്, ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളുടെ പഠനം എളുപ്പമാക്കുന്നതിന് പഠന സഹായികൾ വിതരണം ചെയ്യുന്നതാണ് പദ്ധതി.