ഓയൂർ: കരിങ്ങന്നൂർ പുതുശ്ശേരി വിഷ്ണു സാംസ്കാരിക കേന്ദ്രം ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കലും സ്കൂൾ വിദ്യാർത്ഥികൾക്ക് കുട വിതരണവും ഞായറാഴ്ച്ച നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പരിപാടി മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പുതുശ്ശേരി വാർഡിലെ 1 മുതൽ 7 വരെ ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായാണ് കുട വിതരണം ചെയ്യുന്നത്. വാർഡ് മെമ്പറെയോ താഴെപ്പറയുന്ന നമ്പരിലോ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് വായനശാല സെക്രട്ടറി അറിയിച്ചു. 989573771 ,9446274015.