പോരുവഴി : ഇടയ്ക്കാട് നളന്ദ ഗ്രന്ഥശാലയുടെയും അക്ഷര സേനയുടെയും ഗ്രാമവികസന സമിതിയുടെയും ഇടയ്ക്കാട് യു.പി സ്കൂൾ എസ് .എം .സി യുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂളും പരിസരവും ശുചീകരിക്കുന്ന ചടങ്ങ് പോരുവഴി ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശാന്ത ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവർത്തനത്തിന് ഗ്രന്ഥശാലയുടെ പ്രസിഡന്റ് കെ.നീലാംബരൻ, സെക്രട്ടറി ഇടയ്ക്കാട് രതീഷ്, എസ് .എം .സി ചെയർമാൻ മേലൂട്ട് വിശ്വംഭരൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ എന്നിവർ നേതൃത്വം നൽകി. അക്ഷര സേന അംഗങ്ങളായ സ്റ്റാൻലി അലക്സ്, ബ്ളസൺ ഗ്രാമവികസന അംഗങ്ങളായ സി .എസ്. രഘു അദ്ധ്യാപകരായ അനിൽകുമാർ, അമ്പിളി ,റോബി , ഷീഹാൻ എന്നിവർ പങ്കെടുത്തു.