xray-
ഡിജിറ്റൽ എക്സ് റേ യുണിറ്റ്ഉൽഘാടനം ചെയ്തു.

ചവറ : ചവറ സി. എച്ച്.സി യിൽ ഡിജിറ്റൽ എക്സ് റേ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌ തുപ്പാശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സോഫിയ സലാം അദ്ധ്യക്ഷനായി. സി. പി.സുധീഷ് കുമാർ, പന്മന പഞ്ചായത്ത് പ്രസിഡന്റ് ഷെമി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോസ് വിമൽരാജ്, പ്രസന്നൻ ഉണ്ണിത്താൻ, നിഷാ സുനീഷ്, സീനത്ത്, ആർ.ജിജി , പ്രിയാ ഷിനു, പന്മന ബാലകൃഷ്ണൻ, ഷീല, ഡോ. ഫൈസൽ, ഡോ. അഭിലാഷ് എന്നിവർ പങ്കെടുത്തു.