kk
എ.ഐ.ടി.യു.സി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി പരവൂർ റയിൽവേ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ സി.പി.ഐ ദേശീയ കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ എൻ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ : റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും വിറ്റുതുലയ്ക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് എ.ഐ.ടി.യു.സി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പരവൂർ റയിൽവേ സ്റ്റേഷന് മുന്നിൽ ചാത്തന്നൂർ മണ്ഡലം കമ്മിറ്റി ധർണ നടത്തി. സി.പി.ഐ ദേശീയ കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ എൻ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി കൊല്ലം ജില്ലാ എക്സിക്യുട്ടീവ് അംഗം ശ്രീകുമാർ പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ പിള്ള, നോബൽ ബാബു, രാജു ഡി. പൂതക്കുളം എന്നിവർ സംസാരിച്ചു. ബി. സണ്ണി, എസ്. ബിനു, ജി.ആർ. രതീഷ്, ടി. ആർ. ദീപു, കെ.കെ. സുരേന്ദ്രൻ, ശ്രീരശ്മി, വിജി ജയ എന്നിവർ നേതൃത്വം നൽകി.