thalolam-
ശൂരനാട് തെക്ക് ഇരവിച്ചിറ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച താലോലം പ്രീ- പ്രൈമറി ശാക്തീകരണ പരിപാടിയും എൽ.എസ്.എസ് ജേതാക്കളെ അനുമോദിക്കലും ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ശ്രീജ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ശൂരനാട് തെക്ക് ഇരവിച്ചിറ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച താലോലം പ്രീ- പ്രൈമറി ശാക്തീകരണ പരിപാടിയും എൽ.എസ്.എസ് ജേതാക്കളെ അനുമോദിക്കലും ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ശ്രീജ ഉദ്ഘാടനം ചെയ്തു. എസ്.എം.സിചെയർമാൻ കെ.ഗോപകുമാർ അദ്ധ്യക്ഷനായി. പഠന മൂലകളുടെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ഷീജ നിർവഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളായ പി.ശ്യാമളഅമ്മ, പി.പുഷ്പകുമാരി, ശശികല, എ.ഇ.ഒ.സുജാകുമാരിഹെഡ്മിസ്ട്രസ് വി.ഗ്രേസി, പഞ്ചായത്ത് സെക്രട്ടറി ജെ. അജ്മൽ, ആർ.ശ്രീകുമാർ,രാജു, ദീപക് കുമാർ, സ്റ്റാഫ് സെക്രട്ടറി ബി.ശശികല തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ പി.ഗീതാകുമാരി , എൽ.എസ്.എസ് വിജയികളെ ഉപഹാരം നൽകി അനുമോദിച്ചു.