പുനലൂർ: എസ്.എൻ.ഡി.പി യോഗം നരിക്കൽ 2733-ാം നമ്പർ ശാഖയിലെ വനിത സംഘത്തിന്റെയും ശാഖയുടെയും വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും 24ന് വൈകിട്ട് 3ന് ശാഖ ഓഡിറ്റോറിയത്തിൽ നടക്കും. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. യോഗം അസി.സെക്രട്ടറി വനജാവിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർക്ക് പുറമെ യോഗം ഡയറക്ടർമാർ,യൂണിയൻ കൗൺസിലർമാർ, വനിതാസംഘം, പ്രാർത്ഥന സമിതി യൂണിയൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് ശാഖ പ്രസിഡന്റ് ദിലീപ്, സെക്രട്ടറി അനിൽകുമാർ എന്നിവർ അറിയിച്ചു.