vishnu
വിഷ്ണു

കടയ്ക്കൽ : ചടയമംഗലം എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ, ഇടത്തറ, പാലോണം വടക്കുംകര വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന വിഷ്ണു (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് മാസം 31-ന് കടയ്ക്കൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട പാലോണത്ത് വാറ്റുചാരായം വിൽക്കുന്നതറിഞ്ഞ് അന്വേഷണത്തിനെത്തിയ എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരെയാണ് ആക്രമിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.