കടയ്ക്കൽ: ഐ .എൻ .ടി. യു .സി ചടയമംഗലം റീജിയണൽ കമ്മിറ്റിയുടെ നേതൃസമ്മേളനം നാളെ രാവിലെ 10.30ന് എസ്. എൻ .ഡി .പി കടയ്ക്കൽ യൂണിയൻ ഹാളിൽ കൂടും. ഐ. എൻ.ടി.യു. സി ജില്ലാ പ്രസിഡന്റ് എൻ. അഴകേശൻ ഉദ്ഘാടനം ചെയ്യും. റീജിയണൽ പ്രസിഡന്റ് ഡി. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിക്കും. ഹെഡ്‌ലോഡ്, നിർമ്മാണം, തയ്യൽ, തൊഴിലുറപ്പ്, മോട്ടോർ ടാക്സി, എൻ .ജി .ഒ , അദ്ധ്യാപക യൂണിയനുകളുടെ പ്രതിനിധികൾ പങ്കെടുക്കും.