anusmaranam-
ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ കൊട്ടാരക്കര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച സുന്ദരേശൻ കോൺട്രാക്ടർ അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് ബൈജു ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര : ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സ്ഥാപക നേതാവും കൊല്ലം ജില്ലയിലെ സ്ഥാപക പ്രസിഡന്റുമായിരുന്ന ജി.സുന്ദരേശൻ കോൺട്രാക്ടറുടെ വിയോഗം സംഘടനയ്ക്കും കരാറുകാർക്കും തീരാനഷ്ടമാണെന്ന് ജില്ലാ പ്രസിഡന്റ് ബൈജു അഭിപ്രായപ്പെട്ടു. കൊട്ടാരക്കര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച സുന്ദരേശൻ കോൺട്രാക്ടർ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് സുരേഷ് കാഞ്ചനം അദ്ധ്യക്ഷനായി. അനുസ്മരണ സമ്മേളനത്തിൽ താലൂക്ക് സെക്രട്ടറി സുനിൽ ദത്ത്, കടയ്ക്കൽ കൊട്ടാരക്കര യൂണിറ്റ് പ്രസിഡന്റ് ആർ.രാജേന്ദ്ര പ്രസാദ്, സുരേഷ് ബാബു കരീപ്ര, കുടവട്ടൂർ ടി.സുരേഷ്‌കുമാർ , അനൂപ് എന്നിവർ സംസാരിച്ചു.