കൊല്ലം : എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഒാഫീസിൽ കൗൺസിൽ യോഗം ചേർന്നു. യൂണിയൻ കൗൺസിലർ ജി.ഡി. രാജേഷ്, 3965-ാം നമ്പർ മഹാകവി കുമാരനാശാൻ സ്മാരക ചന്ദനത്തോപ്പ് ശാഖാ സെക്രട്ടറി പി.എസ്. നടരാജൻ, യൂണിയൻ പ്രതിനിധി മേക്കോൺ മുരുകൻ, ശ്രീനാരായണ ട്രസ്റ്റ് ബോർഡ് മെമ്പർ മേകോത്ത് ടി. ശശിധരൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്ക‌ർ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി. സുന്ദരൻ, യോഗം ബോർഡ് മെമ്പർ ആനേപ്പിൽ എ.ഡി. രമേഷ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി. വിജയകുമാർ, പുണർതം പ്രദീപ്, ബി. പ്രതാപൻ, എം. സജീവ്, ഷാജി ദിവാകർ, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്. ഷാജി, ഇരവിപുരം സജീവൻ, ജി. രാജമോഹൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതവും അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദിയും പറഞ്ഞു.