ചാത്തന്നൂർ: പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ജംഗ്ഷനിൽ നടത്തിയ മാർച്ചും ധർണയും എ.ഐ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. സുന്ദരേശൻ പിള്ള അദ്ധ്യക്ഷനായി. നെടുങ്ങോലം രഘു, പരവൂർ മോഹൻദാസ്, എൻ. ഉണ്ണികൃഷ്ണൻ, ജോൺ എബ്രഹാം, സിസിലി സ്റ്റീഫൻ, ആർ. സാജൻ തുടങ്ങിയവർ സംസാരിച്ചു.