ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്തിൽ കാർഷികോദ്യാനങ്ങൾ ഒരുക്കുന്നതിന് അഗ്രിന്യൂട്രിപദ്ധതി തുടങ്ങി.ഒരു വാർഡിൽ മൂന്ന് സെന്റെങ്കിലും കൃഷി ചെയ്യാൻ താത്പര്യമുള്ള 50 പേരെ കണ്ടത്തി പച്ചക്കറി വിത്തു നൽകും. പരിപാലനത്തിനുള്ള പരിശീലനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു. ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് സുശീല ദേവി അദ്ധ്യക്ഷയായി. ജൈവ പച്ചക്കറി കൃഷി എന്ന വിഷയത്തിൽ അഞ്ജു വിജയൻ ക്ലാസെടുത്തു. വിനിത ദിപു, ദേവദാസ്, കെ. സജീവ് എന്നിവർ സംസാരിച്ചു.