പുനലൂർ: തിരുവല്ല സ്വദേശിനിയായ എട്ടാം ക്ലാസുകാരിക്ക് ബഹ്റൈനിൽ പഠനം തുടരാൻ പിതാവ് എൻ.ഒ.സി നൽകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. നിയമപരമായി വിവാഹ ബന്ധം വേർപെടുത്താതെ പെൺകുട്ടിയുടെ പിതാവ് മനു വർഗീസ് ഭാര്യയുടെ വിസ റദ്ദാക്കിയ ശേഷം തന്ത്ര പരമായി അമ്മയെയുംമകളെയും നാട്ടിലെത്തിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. ഇത് കാരണം ബഹ്റൈനിൽ പഠിക്കാനുളള തന്റെ അവസരം നിഷേധിച്ചതായി കാണിച്ച് പെൺകുട്ടി നൽകിയ പരാതി പരിഗണിച്ചാണ് കമ്മിഷൻ അംഗം റെനി ആന്റണി ഉത്തരവ് ഇറക്കിയത്. ഒരാഴ്ച്ചക്കുള്ളിൽ കുട്ടിക്കും മാതാവിനും വിസ ആവശ്യങ്ങൾക്കായി ഇ-മെയിൽ വഴി മനു വർഗീസ് എൻ.ഒ.സി നൽകണമെന്ന് ഉത്തരവിൽ പറയുന്നു.കമ്മിഷൻ നടത്തിയ സിറ്റിംഗിൽ മാതാവിനൊപ്പം കുട്ടിയും പങ്കെടുത്തെങ്കിലും പിതാവ് വിട്ട് നിന്നു.