കൊട്ടാരക്കര : സി.എസ്.ബി ബാങ്ക് പണിമുടക്ക് സമരത്തിന്റെ രണ്ടാംദിനം പുത്തൂർ ശാഖക്ക് മുന്നിൽ സി.ഐ.ടി.യു നെടുവത്തൂർ ഏരിയാ സെക്രട്ടറി ജെ. രാമാനുജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമിതിയം​ഗം ആർ.രാജസേനൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ, ഡി.എസ്. സുനിൽ, ഫൈസൽ, ജി.പ്രദീപ്, കെ. ജയൻ, ബി.എസ് ​ഗോപകുമാർ, എസ്. ശശികുമാർ, അജി, സി.അനിൽകുമാർ, കോട്ടക്കൽ രാജപ്പൻ, അനന്തകൃഷ്ണൻ, രെജു, ബെൻസി, എസ്. സുനിൽ എന്നിവർ സംസാരിച്ചു. ആനന്ദൻ, പ്രതാപൻ, ​ഗിരീഷ്, ബിൽമ, അനീഷ് എന്നിവർ നേതൃത്വം നൽകി.