തൊടിയൂർ: ഇന്ത്യയിൽ നൂറുകോടി ഡോസ് കൊവിഡ് വാക്സിൻ നൽകി ലോകത്തിന് മാതൃകയായ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി യുവമോർച്ച തൊടിയൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടിയൂർ പി .എച്ച്. സിയിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു . യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ലതാ മോഹൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രഞ്ജിത്ത് അദ്ധ്യക്ഷനായി. യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശംഭു,ബിജു, പ്രിയൻ, ജയശ്രീ, വിജേഷ്, സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.