b

കിഴക്കേകല്ലട: സിനിമ സഹസംവിധായകൻ കിഴക്കേ കല്ലട ആച്ചേരി പുത്തൻവീട്ടിൽ കല്ലട ബാലമുരളി (വി. ബാലകൃഷ്ണൻ ആചാരി-63) അന്തരിച്ചു. തിരുവനന്തപുരം മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.

1975-85 കാലഘട്ടത്തിൽ നാട്ടിൽ അറിയപ്പെടുന്ന കാഥികനായിരുന്നു ബാലമുരളി. പ്രശസ്ത സംവിധായകരായ അശോക് ആർ. നാഥ്, അനിൽ മുഖത്തല എന്നിവരുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. മിഴികൾ സാക്ഷി, വെൺശംഖുപോൽ, മൺസൂൺ, മദ്ധ്യവേനൽ, ഉടുപ്പ്, കാന്തി തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്. സംവിധായകൻ അനിൽ മുഖത്തലയോടൊപ്പം ഇരുപതോളം ടി.വി സീരിയലുകളിലും പ്രവർത്തിച്ചു. പി.ബി. ഹാരിസ് നിർമ്മിച്ച് സുവചൻ സംവിധാനം ചെയ്ത രണ്ടാമത്തെ വീട് എന്ന ചിത്രത്തിൽ പ്രധാന വേഷം അഭിനയിച്ചിരുന്നു. സ്വന്തമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന പൂർത്തിയാക്കി പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കവേയാണ് ആകസ്മികമായ അന്ത്യം. അവിവാഹിതനാണ്.