പുനലൂർ:ഗവ.താലൂക്ക് ആശുപത്രിയിൽ നടക്കുന്ന താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഏറ്റെടുത്ത് നടത്തണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ പുനലൂർ ടൗൺ എംപ്ലോയ്മെന്റ് ഓഫീസിലെത്തി പ്രതിഷേധിച്ചു. തുടർന്ന് താലൂക്ക് ആശുപത്രിയിലെ താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് വിട്ട് നൽകണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെടുന്നതിന് വേണ്ടി സമരക്കാർ ഓഫീസർക്ക് നിവേദനവും നൽകി. പ്രതിപക്ഷ കൗൺസിലർമാരായ എസ്.പൊടിയൻ പിള്ള, കെ.ബിജു, ജി.ജയപ്രകാശ്, എം.പി. റഹീംകുട്ടി, നിർമ്മല സത്യൻ, ഷെമി അസീസ്, ജ്യോതി സന്തോഷ്, കെ.എൻ.ബിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.