തൊടിയൂർ: മഴങ്ങോടി ദക്ഷിണ കാശി ദിവ്യ ക്ഷേത്രത്തിൽ കഴിഞ്ഞ 15നാരംഭിച്ച ധന്വന്തരി യാഗം സമാപിച്ചു.
സി ആർ. മഹേഷ് എം.എൽ.എ ഭദ്രദീപം തെളിച്ചതോടെയാണ് യാഗത്തിന് തുടക്കമായത്.
ക്ഷേത്രം കാര്യദർശി സുജിത്ത് സുകുമാരൻ അദ്ധ്യക്ഷനായി. ചടങ്ങിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ. രാഘവൻ നായർ യാഗപ്രഭാഷണം നടത്തി.
തുടർന്നുള്ള ദിവസങ്ങളിൽ അഥർവശീർഷം, ധന്വന്തരിയാഗം, മോദകഹവനം, നവഗ്രഹമഹായാഗം, രുദ്രയാഗം, വിഷ്ണു സഹസ്രയാഗം, മഹാ ചണ്ഡികയാഗം, സമുഹവിഷ്ടിയാഗം, എന്നീ ചങ്ങുകൾ നടന്നു. ഇന്നലെ പിതൃ മോക്ഷപൂജ, പൂർണദിന ധന്വന്തരിയാഗം, പിതൃമോക്ഷ യാഗം, ദമ്പതിപൂജ, ധന്വന്തരി കഷായസേവ എന്നിവയോടെയായിരുന്നു സമാപനം. ചെറു പൊയ്ക മുടപ്പിലാപ്പള്ളിമഠം എൻ.വാസുദേവസോമയാജിപ്പാടായിരുന്നു യാഗത്തിന്റെ മുഖ്യ പുരോഹിതൻ.