sajith
സജിത്കുമാർ

ശാസ്താംകോട്ട: നിരവധി കേസിൽ പ്രതിയായ പോരുവഴി അമ്പലത്തുംഭാഗം പ്രജിത്ത് ഭവനത്തിൽ ചിന്നൻ എന്ന പ്രജിത്തി (25) നെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലായ് 11ന് അമ്പലത്തും ഭാഗം വല്ലാറ്റൂർ വീട്ടിൽ സജിത്കുമാറി (42)നെ പാക്കുവെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിനുശേഷം പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ശൂരനാട്,ശാസ്താംകോട്ട, തെക്കുംഭാഗം, കിഴക്കേ കല്ലട, ശക്തികുളങ്ങര സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്നും കാപ്പ വകുപ്പ് ചുമത്താൻ നേരത്തെ നിർദേശം നൽകിയിട്ടുള്ളതാണന്നും പൊലീസ് പറഞ്ഞു. ശൂരനാട് സി.ഐ.ഫിറോസ്, എസ്.ഐമാരായ സിജിൻ മാത്യൂ, ചന്ദ്ര മോൻ, ജേക്കബ്, എ.എസ്.ഐമാരായ ഹൻഷാദ്, റഷീദ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.