കൊട്ടാരക്കര : പുത്തൂർ ശ്രീനാരായണപുരം അയിരൂർകുഴി ശ്രീഭ​ഗവതി ക്ഷേത്രത്തിലെ നവചണ്ഡികാഹോമം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവരര് സോമയാജിപാടിന്റെ കാർമ്മികത്വത്തിൽ കർണ്ണാടക ശൃം​ഗേരി മഠത്തിലെ വേദോപാസക പണ്ഡിതരായ അം​ഗിരാസ് ശങ്കര ജ്യോയിസ, സുബ്രഹ്മണ്യ ജ്യോയിസ, അഭിരാമ ജ്യോയിസ, ശ്രീനിധി ജ്യോയിസ, വെങ്കിട്ട് ജ്യോയിസ എന്നിവർ നേതൃത്വം നൽകും.. രാവിലെ 6 മണിക്ക് സൗത്ത് ഇന്ത്യൻ ​ഗ്രൂപ്പ് കമ്പനികളുടെ ചെയർമാനും മാനേജിം​ഗ് ഡയറക്ടറുമായ സൗത്ത് ഇന്ത്യൻ ആർ.വിനോദ് ഭദ്രദീപം തെളിയിക്കും. എസ്.എൻ.ഡി.പി യോ​ഗം കൊട്ടാരക്കര യൂണിയൻ കൗൺസിലർ സലിംകുമാർ പൂർണാഹൂതി ചടങ്ങ് നിർവഹിക്കും. സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പി .സുബിൻ, പൊലീസ് ഓഫീസർ ഡി. മോഹനൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. നവ​ഗ്രഹ ശാന്തി പൂജ, ചണ്ഡികാഹോമം, ​ഗോപൂജ, മഹാസങ്കല്പ പൂജ, പൂർണാഹൂതി, മം​ഗളാരതി എന്നിവ ഹോമത്തിന്റെ ഭാ​ഗമായി നടക്കും. വാർത്താസമ്മേളനത്തിൽ കൺവീനർ ഡി .എസ്.ദീപു , സെക്രട്ടറി കെ. ബാബു, ജോയിന്റ് സൺവീനർ ചന്ദ്രബാബു തെക്കേക്കര എന്നിവർ പങ്കെടുത്തു.