കരുനാഗപ്പള്ളി : ഉപഭോക്തൃ തർക്കങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലാ ഉപഭോക്തൃഫാറം മാസത്തിൽ നിശ്ചിത ദിവസങ്ങളിൽ കരുനാഗപ്പള്ളിയിലും സിറ്റിംഗ് ആരംഭിക്കണമെന്നന്ന് കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ കേസുകളും കൊല്ലത്ത് വെച്ചാണ് ഫാറം സിറ്റിംഗ് നടത്തുന്നത്. ജില്ലയുടെ വിവിധ ഇടങ്ങളിൽ വെച്ച് സിറ്റിംഗ് നടത്തുന്നത് പരാതിക്കാരുടെ തിരക്ക് ഒഴിവാക്കാൻ കഴിയും. താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.മൈതീന്‍കുഞ്ഞ്, ജനറൽ സെക്രട്ടറി ഷാജഹാൻ പണിയ്ക്കത്ത്, കുന്നേൽ രാജേന്ദ്രൻ, കെ.ശശിധരൻപിള്ള, വി.കെ.രാജേന്ദ്രൻ, വർഗീസ് മാത്യൂ കണ്ണാടിയിൽ എന്നിവർ സംസാരിച്ചു.