കൊട്ടാരക്കര: അനാസ്ഥയുടെ സ്മാരകമായി ഒരു സർക്കാർ ഓഫീസ്. ഒടിഞ്ഞുവീണ മരവും ചുവന്ന് മാസങ്ങളായി നിലകൊള്ളുന്നു. കൊട്ടാരക്കരമിനി സിവിൽ സ്റ്റേഷനു സമീപത്തെ ഹെഡ് പോസ്റ്റോഫീസ് വളപ്പിലെ ഇലക്ട്രിക് ജനറേറ്റർ സ്ഥിതി ചെയ്യുന്ന പഴയ ഓടിട്ട കെട്ടിടത്തിന്റെ മുകളിലേക്ക് മുറ്റത്തുണ്ടായിരുന്ന പാഴ്‌മരം ഒടിഞ്ഞുവീണിട്ട് മാസങ്ങളോളമായി. കാലപ്പഴക്കം ബാധിച്ച കെട്ടിടത്തിന്റെ ഓടുകൾ തകർന്ന് ഇപ്പോഴും കെട്ടിടം ചോർന്നൊലിക്കുകയാണ്.

അധികൃത‌ർ ഇടപെടുന്നില്ല

ഈ ദുരവസ്ഥയിലും കടപുഴകി ഒടിഞ്ഞുവീണ മരം വെട്ടിമാറ്റാനോ തകർന്ന ഓടുകൾ മാറ്റി സ്ഥാപിക്കാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. കൊല്ലം തിരുമംഗലം ദേശീയ പാതയോടെ ചേർന്നു നിർക്കുന്ന ഈ കെട്ടിടത്തി മുകളിൽ വീണുകിടക്കുന്ന മരം സമീപത്തെ ഫുട് പാത്തിലൂടെ നടന്നുപോകുന്ന യാത്രക്കാർക്കും ഭീഷണിയാകുകയാണ്. ജനറേറ്റർ പ്രവർത്തിപ്പിക്കുതിനായി ജീവനക്കാർ പലപ്പോഴും ഈ കെട്ടിടത്തിൽ എത്താറുണ്ട്. എത്രയും വേഗം കെട്ടിടത്തിന് മുകളിൽ വീണു കിടക്കുന്ന മരം മുറിച്ചു മാറ്റണമെന്നും പൊട്ടി തകർന്ന ഓടുകൾ മാറ്റി കെട്ടിടം സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.