സി.പി.എം പിടവൂർ ബി - ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പിടവൂർ സർക്കാർ എൽ.പി സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമുള്ള മാസ്കും സാനിറ്റൈസറും ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ള സ്കൂൾ പ്രഥമാദ്ധ്യാപികയ്ക്ക് കൈമാറുന്നു.
കുന്നിക്കോട് : സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സി.പി.എം പിടവൂർ ബി - ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പിടവൂർ സർക്കാർ എൽ.പി.സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമുള്ള മാസ്കും സാനിറ്റൈസറും നൽകി. ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ളയാണ് സ്കൂൾ പ്രഥമാദ്ധ്യാപികയ്ക്ക് മാസ്കും സാനിറ്റൈസറും കൈമാറിയത്. ചടങ്ങിൽ വാർഡംഗം സജിത അനിമോൻ, സി.പി.എം ലോക്കൽ കമ്മിറ്റിയംഗങ്ങളായ മനു, അനിമോൻ, എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയംഗം മിഥുൻ, സന്ദീപ് എന്നിവർ പങ്കെടുത്തു.