കൊട്ടാരക്കര : കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എൽ.പി ,യു.പി വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടി മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നവംബർ 13ന് പ്രശ്നോത്തരി

നടത്തുന്നു. പൊതുവിജ്ഞാനം, ആനുകാലികം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഈ മത്സരത്തിന്റെ രജിസ്ട്രേഷൻ രാവിലെ 9 ന് ആരംഭിക്കും. ആദ്യ മൂന്ന് സ്ഥാനത്തെത്തുന്നവർക്ക് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റും നൽകും. ഒരു സ്കൂളിൽ നിന്ന് രണ്ടുപേരടങ്ങുന്ന ഒരു ടീമിനു പങ്കെടുക്കാം. സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് എലിസബത്ത് ജോൺ അദ്ധ്യക്ഷനായി. സമ്മേളത്തിൽ മാനേജർ പി.ലാലിക്കുട്ടി സമ്മാനദാനം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04742452284, 9495555005.