എഴുകോൺ: കടയ്ക്കോട് പബ്ലിക് ലൈബ്രറിയിൽ ചേർന്ന പൗരാവലി പ്രശസ്ത കാഥികനും കവിയുമയിരുന്ന പ്രൊഫ. കടയ്ക്കോട് വിശ്വംഭരനെ അനുസ്മരിച്ചു. ഡോ. കുടവട്ടൂർ വിശ്വരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഹാളിൽ കൂടിയ അനുസ്മരണ യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് ആർ. വി. ഹരിലാൽ അദ്ധ്യക്ഷനായി. സുരേന്ദ്രൻ കടയ്ക്കോട്, ജി. ത്യാഗരാജൻ, ബി. ഹരിഹരൻ, ജി. ഗോപിനാഥൻ, എസ്. പ്രദീപ് കുമാർ, വി. മഹേഷ്, എം. ഹേന എന്നിവർ ചടങ്ങിൽ സംസാരിച്ചു.