aadarav-
യുവമോർച്ച ചവറ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൈറ്റാനിയം പി. എച്ച്. സിയിലെ ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് ബി.ജെ.പി ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ : ഭാരതത്തിൽ നൂറ് കോടി ഡോസ് കൊവിഡ് വാക്സിൻ നൽകി ലോകത്തിന് മാതൃകയായ ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി യുവമോർച്ച ചവറ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൈറ്റാനിയം പി. എച്ച്. സിയിലെ ആരോഗ്യപ്രവർത്തകരെ ആദരിക്കുകയും മധുരം വിതരണം നടത്തുകയും ചെയ്തു.

ബി.ജെ.പി ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ചവറ മണ്ഡലം കൺവീനവർ അരുൺ പന്മന അദ്ധ്യക്ഷനായി. യുവമോർച്ച കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അജിത്ത് ചോഴത്തിൽ, ജില്ലാ സെക്രട്ടറി ചിപ്പി, ജില്ലാ കമ്മിറ്റി മെമ്പർമാരായ രഞ്ജിത്ത്‌ പന്മന, ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.