പുത്തൂർ: എ.ഐ.എസ്.എഫ് കുളക്കട ലോക്കൽ സമ്മേളം മാവടിയിൽ നടന്നു. ജില്ലാ സെക്രട്ടറി എ.അഥിൻ ഉദ്ഘാടനം ചെയ്തു. എ. ശ്രീജിത്ത്, കിരൺ ബോധി എന്നിവർ പഠനക്ലാസ് നയിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഡി.എൽ.അനുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ്, പ്രവീൺ, എ. ഇന്ദുഗോപൻ, സുജിത്ത്കുമാർ, ലെനിൻ കുമാർ എന്നിവർ സംസാരിച്ചു. നന്ദു സുരേഷ് (പ്രസിഡന്റ്), വിഷ്ണുപ്രിയ, പ്രണവ് ദിലീപ്, അനന്തു.എസ്.കുമാർ (വൈസ്.പ്രസിഡന്റുമാർ), എ.ശ്രീജിത്ത് (സെക്രട്ടറി), അമൃത സന്തോഷ്, കൃഷ്ണകുമാർ ,ദീപ്തി (ജോ. സെക്രട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.