crime

പുനലൂർ: മൊബൈൽ ഫോണിലൂടെ പ്രണയം നടിച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ഇടുക്കിയിൽ നിന്ന് തട്ടി കെണ്ട് വന്ന യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ തൊളിക്കോട് ദേവിക്കോണത്ത് വിദ്യാഭവനിൽ വിഷ്ണു(20)വിനെയാണ് പിടികൂടിയത്. സൈബർസെല്ലിന്റെ സഹായത്തോടെ ഇടുക്കി പൊലീസ് നൽകിയ വിവരങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ നടത്തിയ തെരച്ചിലിലാണ് യുവാവിനെ പിടി കൂടിയത്. എ.എസ്.ഐ.അമീൻ, സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പിടി കൂടിയ പ്രതിയെ ഇടുക്കി പൊലീസിന് കൈമാറി.