ചാത്തന്നൂർ: നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും സംയുക്തമായി നടത്തുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആയുഷ് ഗ്രാം തുടങ്ങി. ചാത്തന്നൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പരിശീലനം നടത്തുന്ന കബഡി പരിശീലിക്കുന്ന കുട്ടികളുടെ കായിക പുരോഗതിക്കായി സ്പോർട്സ് യോഗ, മെഡിറ്റേഷൻ, കൗൺസലിംഗ് എന്നിവയാണ് "ചുവടുകൾ" എന്ന പേരിൽ ആരംഭിച്ചത്.
ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ ഉദ്ഘാടനം ചെയ്തു .