കൊട്ടാരക്കര : കാടുമൂടിയ ഇ.ടി.സി പൊന്മാന്നൂ‌ർ റോഡ് കാൽ നടയാത്രക്കാരെ വലയ്ക്കുന്നു. റോഡ് കാണാനാകാത്ത അവസ്ഥയാണിപ്പോൾ. ഈ പുല്ലിൽ തട്ടിയാൽ ശരീരത്തു മുറിവേൽക്കുന്നതൂ കൂടാതെ വസ്ത്രം കീറിപ്പോകുന്നതും പതിവാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. റോഡ് സമീപകാലത്ത് കോൺക്രീറ്റും ടാറിംഗും നടത്തി ഗതാഗതയോഗ്യമാക്കിയെങ്കിലും റോഡിന്റെ തുടക്കഭാഗം തകർന്ന നിലയിലാണ്. റോഡിന്റെ സൈഡ് മണ്ണ് ഇട്ടുമൂടാത്തതുമൂലം കാൽനടയാത്രക്കാർക്കും ഇരു ചക്രവാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്നു. മഴക്കാലവും തെരുവു വിളക്കുകൾ ഇല്ലാത്തതും ഇഴജന്തുക്കളുടെ ശല്യം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. റോഡിലെ കാട് എത്രയും വേഗം നീക്കം ചെയ്യണമെന്ന് തൃക്കണ്ണമംഗൽ ജനകീയവേദി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം സജി ചേരൂർ, ജോൺ ഹാബേൽ, എ.ശമുവേൽ, ജയിംസ്.പി.പി.വെളിയം അജിത്, സാബു നെല്ലിക്കുന്നം, കെ.ജി.ജോർജ് പൊന്മാന്നൂർ എന്നിവർ നഗരസഭക്കു കൈമാറി.