പുത്തൂർ: പുത്തൂർ റോട്ടറി ക്ലബ്ബിന്റെ ഹാപ്പിനസ് പദ്ധതിയുടെ ഭാഗമായി മൈലംകുളത്ത് പുതുതായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി കെ . എൻ . ബാലഗോപാൽ നിർവഹിക്കും. പുത്തൂർ റോട്ടറി ക്ലബ് പുതുതായി നിർമ്മിക്കുന്ന ഇരുപത്തിയേഴാമത് വീടാണിത്. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ കെ . ശ്രീനിവാസൻ , അസിസ്റ്റന്റ് ഗവർണർ നന്ദകുമാർ , പുത്തൂർ ക്ലബ് പ്രസിഡന്റ് ദിനേശ് ചന്ദ്രൻ , സെക്രട്ടറി ഡോ. ശ്രീകുമാർ , ട്രഷറർ വിനയൻ , ഡിസ്ട്രിക് പ്രൊജക്ട് ചെയർമാൻമാരായ ബാഹുലേയൻ , മാത്യു തോമസ് മുള്ളിക്കാട് , മറ്റ് അംഗങ്ങൾ പങ്കെടുക്കുന്നു .