ശക്തികുളങ്ങര : നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. കാവനാട് സെന്റ് തോമസ് ഐലന്റിൽ കുറവൻ തുരുത്തിൽ ദാസ് ഭവനത്തിൽ യേശുദാസനെ (52) ആണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. മത്സ്യ ബന്ധന ബോട്ടുകളിലും മറ്റ് അനുബന്ധ മത്സ്യത്തൊഴിലാളികൾക്കും മറ്റും നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ജി.ഡി. വിജയകുമാറിന്റെ നിർദ്ദേശാനുസരണം ശക്തികുളങ്ങര ഐ.എസ്.എച്ച്.ഒ യുടെ നേതൃത്വത്തിൽ പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ കൈയ്യിൽ നിന്ന് 13000/- രൂപാ വില വരുന്ന 229 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. എസ്‌.ഐ. അനീഷ്, സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌.ഐ. ജോസഫ്, സി.പി.ഒ മാരായ ഹാരുൺ ജെ. സ്റ്റീഫൻ, അജു സൈമൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.