കൊട്ടിയം: വധശ്രമക്കേസിലെ പ്രതി ഒരു വർഷത്തിനുശേഷം പൊലീസ് പിടിയിൽ. ദേഹോപദ്രവം ഏൽപ്പിച്ചതിലുള്ള വിരോധത്തിൽ തൃക്കോവിൽ വട്ടം വില്ലേജിൽ കിഴവൂർ കുരിശടിമുക്കിൽ ചരുവിള വീട്ടിൽ ഹരികൃഷ്ണനെ (29) വാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി മുഖത്തല ലക്ഷ്മിഭവനിൽ സുധിയെയാണ് (27) കൊട്ടിയം സി.ഐ ജിംസ്റ്റൽ, എസ്.ഐമാരായ സുജിത്ത്, ഷിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.