anusmaranam-
കുട്ടികളുടെ കേളികൊട്ടിന്റെ നേതൃത്വത്തിൽ നടന്ന എ. അയ്യപ്പൻ അനുസ്മരണം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കുട്ടികളുടെ കേളികൊട്ടിന്റെ നേതൃത്വത്തിൽ കവി എ. അയ്യപ്പൻ അനുസ്മരണം ഫാഷൻ സുധാകരൻ പിള്ള നഗറിൽ നടത്തി. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ആ​ശാ​ൻ സ്മാ​ര​ക അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടും ക​വി ​എ.​ അ​യ്യ​പ്പ​ന് വാ​ങ്ങാ​ൻ ക​ഴി​യാ​തിരുന്ന​ത് അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ച്ചി​രു​ന്ന​വ​രെ ഇ​ന്നും വേ​ദ​നി​പ്പി​ക്കു​ന്ന​ കാര്യമാണെന്ന് മ​ന്ത്രി പറഞ്ഞു. കുട്ടികളുടെ കവി വിശ്വൻ കുടിക്കോട് അദ്ധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് കബീർ അയ്യപ്പൻ കവിതകളിലെ ജനകീയത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രൊഫ. വി. ശിവപ്രസാദ്, പി.ജെ. ഉണ്ണികൃഷ്ണൻ, അപ്സര ശശികുമാർ, സി.വി. പ്രസന്നകുമാർ, ഷാനവാസ് തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. എഴുകോൺ സന്തോഷ് സ്വാഗതവും രാമാനുജൻ തമ്പി നന്ദിയും പറഞ്ഞു. അനുസ്മരണത്തിന്റെ ഭാഗമായി നടന്ന കവിയരങ്ങ് മൈനാഗപ്പള്ളി ശ്രീരംഗനും കഥയരങ്ങ് സന്തോഷ് പ്രീയനും ഉദ്ഘാടനം ചെയ്തു. ഗിരീഷ് മുഖത്തല, പ്രമോദ് കുഴിമതിക്കാട്, ഫേബ, എസ്.ആർ. കടവൂർ, സുധീർ ദേവ്, ഇളവൂർ ശശി, രാജൻ മടയ്ക്കൽ, ഹിൽഡ ഷീല തുടങ്ങിയവർ കഥയും കവിതയും അവതരിപ്പിച്ചു.