നീണ്ടകര : കണ്ണാട്ടുകുടി ശ്രീ മഹാദേവീ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി നവംബർ 15 ന് നടക്കുന്ന ശിലാന്യാസത്തിന്റെ സ്ഥാനം കാണൽ ചടങ്ങ് കാണിപ്പയ്യൂർ കൃഷ്ണൻ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി കൺവീനർ ശിവപ്രസാദ് എസ് ആൻഡ് എസ്, ക്ഷേത്രയോഗം പ്രസിഡന്റ് എൻ.എസ് ബൈജു അടക്കമുള്ള ഭാരവാഹികൾ, അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, ക്ഷേത്രയോഗ കമ്മിറ്റി അംഗങ്ങൾ, ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി അംഗങ്ങൾ , ക്ഷേത്ര മേൽശാന്തി മോഹനൻ ശാന്തി, ദേവസ്വം ബോർഡ് റിട്ട. എൻജിനീയർ രഘു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.